Skip to main content

കനത്ത മഴ: പമ്പാ നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണം

ജില്ലയിൽ കഴിഞ്ഞ മണിക്കൂറുകളിൽ ശക്തമായ മഴ പെയ്യുകയും ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്നതിനാലും സമീപ ജില്ലകളായ പത്തനംതിട്ടയിലും കോട്ടയത്തും ശക്തമായ മഴ തുടരുന്നതിനാലും ജില്ലാ ഭരണകൂടം പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെത്തുടർന്ന് പമ്പ, അച്ചൻകോവിൽ, മണിമലയാർ എന്നീ നദികളിലൂടെ ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് വർധിക്കാൻ സാധ്യതയുള്ളതിനാൽ നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. 
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ പൊതുജനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക അറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിക്കണം. അടിയന്തര സാഹചര്യമുണ്ടായൽ അധികൃതരുടെ നിർദേശം പാലിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടിയന്തര സാഹചര്യമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററിലെ ടോൾ ഫ്രീ നമ്പറിലേക്ക് -1077 വിളിക്കേണ്ടതാണ്. താലൂക്ക് തലത്തിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.
*ആലപ്പുഴ കളക്ടറേറ്റ് കൺട്രോൾ റൂം:*  
·    0477 2238630
·    1077 (ടോൾ ഫ്രീ)
·    9495 003640
*താലൂക്കുതല കൺട്രോൾ റൂം:*
·    ചേർത്തല: 0478 2823103
·    അമ്പലപ്പുഴ: 0477 2253771
·    കുട്ടനാട്: 0477 2999644
·    കാർത്തികപ്പള്ളി: 0479 2990577
·    മാവേലിക്കര: 0479 2302416
·    ചെങ്ങന്നൂർ: 0479 2452334

date