Post Category
നെഹ്റു ട്രോഫി പന്തൽ കാൽനാട്ട് കർമ്മം നടത്തി
ആഗസ്റ്റ് 22 ന് പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ പന്തൽ നിർമാണത്തിന് ഔദ്യോഗിക തുടക്കമായി. പുന്നമട ഫിനിഷിംഗ് പോയിന്‍റിൽ പന്തൽ കാൽനാട്ടുകർമം എൻ.ടി.ബി.ആർ. സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ
ഷാജി വി നായർ നിർവഹിച്ചു.
ചടങ്ങിൽ എ ഡി എം സി പ്രേംജി, ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുമായ പി എസ് വിനോദ്, റെയ്സ് കമ്മറ്റിയംഗങ്ങളായ എസ്.എം.ഇക്ബാൽ, എ.വി.മുരളി, എം.വി. അൽത്താഫ്, പ്രജിത്ത് പുത്തൻ വീട്ടിൽ, കെ എസ് റെജി എന്നിവർ സംസാരിച്ചു.
date
- Log in to post comments