സുഭാഷ് ചന്ദ്രബോസ് ആപദാ പ്രബന്ധൻ പുരസ്കാർ 2027: അപേക്ഷ ക്ഷണിച്ചു
ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) ഏർപ്പെടുത്തിയിട്ടുള്ള സുഭാഷ് ചന്ദ്രബോസ് ആപദാ പ്രബന്ധൻ പുരസ്കാർ 2027- ലേക്ക് ദുരന്ത നിവാരണ മേഖലയിലെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. ജീവൻ രക്ഷാപ്രവർത്തനം, ദുരന്ത പ്രതികരണം, ദുരന്ത മുന്നൊരുക്കം, ദുരന്തസാധ്യത ലഘൂകരണം (ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ) തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള ആപദാ മിത്ര വോളണ്ടിയർമാരെയും അർഹരായ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രസ്തുത പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്. പഞ്ചായത്തിരാജ് സ്ഥാപനങ്ങൾ, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, സിവിൽ ഡിഫൻസ്, എസ്ഡിആർഎഫ്, സന്നദ്ധ സംഘടനകൾ, വോളണ്ടിയർ സംഘടനകൾ തുടങ്ങിയവയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും വ്യാപകമായി പ്രചരണങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നൽകുന്നതിനും നാമനിർദ്ദേശങ്ങൾ നാഷണൽ അവാർഡ് പോർട്ടൽ (https://awards.gov.in) മുഖേന ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി സെപ്തംബർ 30.
- Log in to post comments