Skip to main content

കനത്തമഴയും പ്രതികൂല കാലാവസ്ഥയും: ഹൗസ്‌ബോട്ട്, ശിക്കാര സർവീസ് നിരോധിച്ചു നിയന്ത്രണം ലംഘിച്ചാൽ കർശന നടപടി

ജില്ലയിൽ അതിശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കെ സാധ്യത പരിഗണിച്ച് ദുരന്തനിവാരണ നിയമപ്രകാരം ഹൗസ്ബോട്ടുകൾ, ശിക്കാരവള്ളങ്ങൾ, ചെറുവള്ളങ്ങൾ, കനോയിങ്, കയാക്കിംഗ്, സ്പീഡ് ബോട്ടുകൾ എന്നിവയുടെ സർവീസും സഞ്ചാരവും ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ താൽക്കാലികമായി നിരോധിച്ച് ഉത്തരവിട്ടു. നിയന്ത്രണം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയന്ത്രണം ലംഘിച്ച് സർവീസ് നടത്തുകയും സഞ്ചരിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ജില്ലാ പോർട്ട് ഓഫീസറെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. ശക്തമായ മഴയും കാറ്റും വെള്ളപ്പൊക്കവും ജലനിരപ്പ് ഉയരലും മൂലം കായൽ, നദി, ജലാശയങ്ങൾ എന്നിവയിലൂടെയുള്ള സഞ്ചാരം അപകടകരമാകാനും വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും ജീവനും സ്വത്തിനും അപകടം ഉണ്ടാകാനും സാധ്യതയുള്ളതിനാലാണ് നടപടി.

date