Post Category
ജില്ലാതല പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം 10-ന്
ആലപ്പുഴ ജില്ലയിലെ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളുടെ സത്വര പരിഹാരത്തിനായി ജില്ലാ കളക്ടർ ചെയർമാനും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കൺവീനറുമായ ജില്ലാതല പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ യോഗം ആഗസ്റ്റ് 10-ന് രാവിലെ 10.30-ന് കളക്ടറേറ്റിലെ എ.ഡി.എമ്മിന്റെ ചേമ്പറിൽ നടത്തപ്പെടുന്നു. ആഗസ്റ്റ് അഞ്ച് വൈകുന്നേരം 4.00 മണിക്ക് മുമ്പായി ആലപ്പുഴ ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ രേഖാമൂലം നേരിട്ടോ jdlsgdalp@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ പ്രവാസികൾക്ക് പരാതികൾ നൽകാം. ഫോൺ:0477- 2251599
date
- Log in to post comments