Skip to main content

എടത്വ-പൊടിയാടി റൂട്ടിൽ ബസ് സർവീസ് താത്കാലികമായി നിർത്തി: കെ എസ് ആർ ടി സി

അമ്പലപ്പുഴ-തിരുവല്ല റൂട്ടിൽ ചക്കുളത്ത് കാവ് നെടുമ്പ്രം വെളളക്കിണര്‍ ഭാഗത്തും, എടത്വ-കളങ്ങര ചങ്ങനാശ്ശേരി, എടത്വ-വീയപുരം-ഹരിപ്പാട്, എടത്വ-പാരേതോട് റോഡിലും, കണ്ടംകരി-ചമ്പക്കുളം റോഡിലും ജലനിരപ്പ് ഉയർന്നതിനാൽ പ്രസ്തുത റൂട്ടിലൂടെയുളള  ബസ് സർവീസ് താത്കാലികമായി നിർത്തിവെച്ചതായി കെ എസ് ആർ ടി സി എടത്വ ഇൻസ്പെക്ടർ ഇൻ ചാർജ് അറിയിച്ചു.
അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയില്‍ ആലപ്പുഴയില്‍ നിന്നും എടത്വ വരെയും, തിരുവല്ലയില്‍ നിന്നും പൊടിയാടി വരെയും നിലവില്‍ കെഎസ്ആർടിസി സര്‍വീസ് നടത്തുന്നുണ്ട്. ഹരിപ്പാട് ഡിപ്പോയില്‍ നിന്നും വീയപുരം പാലം വരെയും, വീയപുരം- ഹരിപ്പാട് സര്‍വീസും നടത്തുന്നുണ്ട്. എടത്വ ഡിപ്പോയില്‍ നിന്നും ബൈ റൂട്ട് സര്‍വ്വീസായ എടത്വ-തായേങ്കേരി-ചങ്ങനാശ്ശേരി സര്‍വീസും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

date