Post Category
സെക്യൂരിറ്റി നിയമനം
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പുരുഷ സെക്യൂരിറ്റി (യോഗ്യത: വിമുക്ത ഭടന്മാരും ജില്ല സൈനിക ബോര്‍ഡ് വഴി നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, കെക്സോണ് രജിസ്ട്രേഷന് എന്നിവ വേണം), വനിത സെക്യൂരിറ്റി (യോഗ്യത: വിമുക്തഭടന്മാരുടെ ആശ്രിതരും കെക്സോണ് രജിസ്ട്രേഷന് ഉള്ളവരുമായിരിക്കണം ) തസ്തികകളില്‍ നിയമനം നടത്തുന്നു. ഉയര്‍ന്ന പ്രായപരിധി 50. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖ സഹിതം ഓഗസ്റ്റ് 18 ഉച്ചയ്ക്ക് 12 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2222364, 9497713258.
date
- Log in to post comments