Skip to main content

*ജൂനിയർ റസിഡൻറ് തസ്തികയില്‍ നിയമനം*

വയനാട് ഗവ മെഡിക്കൽ കോളേജിൽ ഡെൻ്റിസ്ട്രി (ഒഎംഎഫ്എസ്) വിഭാഗത്തിൽ ജൂനിയർ റസിഡൻറ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു.  ബിഡിഎസ്/എം.ഡി.എസ് യോഗ്യതയും പിജി/ യുജി കേരള ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. ഓറൽ ആന്‍ഡ് മാക്സിലോഫേഷ്യൽ സർജറിയിൽ പി ജി യോഗ്യതയുള്ളവര്‍ക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത അസ്സൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സാഹിതം ഓഗസ്റ്റ് 20ന് ഉച്ചയ്ക്ക് രണ്ടിന് മെഡിക്കൽ കോളേജ് പ്രിൻസിപ്പല്‍ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം.  

date