Post Category
*ടെണ്ടർ ക്ഷണിച്ചു*
സുൽത്താൻ ബത്തേരി പട്ടികവർഗ്ഗ വികസന ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന അഞ്ച് പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലുകളിൽ താമസിച്ച് പഠനം നടത്തുന്ന 291 വിദ്യാർത്ഥിനികൾക്ക് 2026-27 അധ്യയന വർഷത്തേക്ക് ആവശ്യമായ നൈറ്റ് ഡ്രസ് (2 ജോഡി വീതം) ഏറ്റവും കുറഞ്ഞ നിരക്കിലും ഗുണനിലവാരത്തിലും വിതരണം നടത്തുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്ര വച്ച ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 14ന് ഉച്ചക്ക് ശേഷം മൂന്ന് വരെ ടെണ്ടർ സമർപ്പിക്കാം. ഫോണ്‍- 04936221074
date
- Log in to post comments