Post Category
കുട്ടികൾക്കുള്ള സ്പെഷ്യൽ റിവാർഡിന് അപേക്ഷ ക്ഷണിച്ചു
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളിൽ സംസ്ഥാന-ദേശീയ തലത്തിൽ കലാ, കായിക, അക്കാദമിക് രംഗങ്ങളിൽ മികവ് പുലർത്തിയവരിൽ നിന്നും 2024-25 അധ്യായന വർഷത്തെ സ്പെഷ്യൽ റിവാർഡിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആലപ്പുഴ ജില്ലാ ഓഫീസിൽ സെപ്റ്റംബർ അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. 2024 മാർച്ച് 31 വരെ അംഗത്വമെടുത്ത തൊഴിലാളികൾക്ക് അപേക്ഷിക്കാം. ഫോൺ: 0479 2410568, 9188519854.
date
- Log in to post comments