Post Category
മസ്റ്ററിംഗ് പൂർത്തിയാക്കണം
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡ് 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ആലപ്പുഴ ജില്ലാ ക്ഷേമനിധി ഓഫീസിലെ എല്ലാ ഗുണഭോക്താക്കളും സെപ്റ്റംബർ 30 ന് മുൻപ് അക്ഷയകേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. മസ്റ്റർ ചെയ്തവർക്ക് മാത്രമേ മസ്റ്ററിംഗിനുള്ള നിശ്ചിത കാലാവധിക്കു ശേഷം പെൻഷൻ വിതരണം നടത്തുകയുള്ളൂ എന്ന് ജില്ലാ ലോട്ടറി വെൽഫെയർ ഓഫീസർ അറിയിച്ചു. ഫോൺ: 0477 2252291.
date
- Log in to post comments