Skip to main content

ട്യൂഷൻ സെൻ്ററുകളും സ്പെഷ്യൽ ക്ലാസുകളും ഒഴിവാക്കണം

ജില്ലയിൽ അതിശക്തമായ മഴയെത്തുടർന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാലും വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി 08.08.2026 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധിയായിരിക്കും. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.  അവധി ദിവസങ്ങളിലും ട്യൂഷനുകളും സ്പെഷ്യൽ ക്ലാസുകളും  നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ അറിയിപ്പ്.

date