Skip to main content

"ഒരു കുടുംബം, ഒരു സംരംഭം" പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

 
കേരള സർക്കാർ ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൻ (സാഫ്) മുഖേന 2026-27 സാമ്പത്തിക വർഷത്തിൽ നടപ്പാക്കുന്ന ഒരു കുടുംബം ഒരു സംരംഭം (ഒഎഫ്ഒഇ) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഒരു വനിതയ്ക്ക് സംരംഭം ആരംഭിക്കുവാൻ ഒരു ലക്ഷം രൂപ വരെ ഗ്രാന്റായി അനുവദിക്കും. അപേക്ഷകർ ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ (എഫ്എഫ്ആർ)  അംഗത്വമുള്ളവരും 18 വയസ്സിനും 40 വയസ്സിനും ഇടയ്ക്ക് പ്രായമുള്ളവരും പത്താം ക്ലാസ്സ് വരെയെങ്കിലും വിദ്യാഭ്യാസം നേടിയവരുമാകണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 24. അപേക്ഷാഫോം www.safkerala.org വെബ്സൈറ്റിലും ജില്ലാ ഫിഷറീസ് ഓഫീസിലും മത്സ്യഭവനുകളിലും ലഭ്യമാണ്. ഫോൺ: 9496208766, 8891910160.

date