സപ്ലൈകോ ഓണം ഫെയര്‍ ഇന്ന് (14) മുതല്‍
സപ്ലൈകോ ജില്ല ഓണം ഫെയര്‍ 2026 ഇന്ന് (ഓഗസ്റ്റ് 14) മുതല്‍ 25 വരെ പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലിന് എതിര്‍വശം ആക്‌സിസ് ബാങ്കിന് സമീപം താഴെതെക്കേതില്‍ ബില്‍ഡിംഗില്‍ നടത്തും. ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 14) രാവിലെ 11 ന് ആന്റോ ആന്റണി എംപി നിര്‍വഹിക്കും. അബിന്‍ വര്‍ക്കി എംഎല്‍എ അധ്യക്ഷനാകും. പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ആദ്യ വില്‍പ്പന നടത്തും. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍, സപ്ലൈകോ കോട്ടയം റീജിയണല്‍ മാനേജര്‍ എം. ജയപ്രകാശ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
എല്ലാവിധ പലവ്യഞ്ജനങ്ങളും അരിയും സബ്‌സിഡി, ഫ്രീസെയില്‍ നിരക്കില്‍ ലഭിക്കും. ജനപ്രിയ കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടിനോടൊപ്പം പൊതുവിപണിയില്‍ ലഭ്യമല്ലാത്ത പ്രത്യേക ഓഫറുകളോടു കൂടിയ ഉല്‍പ്പന്നങ്ങളും ലഭിക്കും. ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സ്റ്റാളും മില്‍മയുടെയും കുടുംബശ്രീയുടെയും സ്റ്റാളുകളും പ്രവര്‍ത്തിക്കും.
- Log in to post comments