Skip to main content
a

സ്വാതന്ത്ര്യദിനാഘോഷം: പത്തനംതിട്ട ഡിഎച്ച്ക്യു ക്യാമ്പും ഫോറസ്റ്റും മികച്ച പ്ലറ്റൂണുകള്‍ 

 

പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷപരേഡില്‍ സായുധ സേന വിഭാഗത്തില്‍ റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ എസ് ഗോപകുമാര്‍ നയിച്ച പത്തനംതിട്ട ഡിഎച്ച്ക്യു ക്യാമ്പും സായുധേതര വിഭാഗത്തില്‍ സെക്ഷന്‍ ഓഫീസര്‍ ഒ എ ശ്യാംകുമാര്‍ നയിച്ച ഫോറസ്റ്റ് ടീമും ഒന്നാം സ്ഥാനത്തെത്തി. സായുധ സേനാ വിഭാഗത്തില്‍ രണ്ടാം സ്ഥാനം ഇന്‍സ്പെക്ടര്‍ മിഥുന്‍ മോഹന്‍ നയിച്ച എക്സൈസ് ടീമിനാണ്. സായുധേതര വിഭാഗത്തില്‍ രണ്ടാം സ്ഥാനം സ്റ്റേഷന്‍ ഓഫീസര്‍ എസ് കെ സന്ദീപിന്റെ ഫയര്‍ഫോഴ്സ് ടീം സ്വന്തമാക്കി.  എസ്പിസി ബാന്‍ഡില്‍ വടശേരിക്കര സര്‍ക്കാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, എസ്പിസി ടീച്ചേഴ്സ് വിഭാഗത്തില്‍ കടമ്പനാട് കെആര്‍കെപിഎംബി എച്ച്എസ്, എന്‍സിസി വിഭാഗത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, എസ്പിസി എച്ച്എസ്എസ് വിംഗില്‍ പത്തനംതിട്ട ജിഎച്ച്എസ്എസ്, എസ്പിസി എച്ച്എസ് വിംഗില്‍ കടമ്പനാട് വിവേകാനന്ദ ഗേള്‍സ് ഹൈസ്‌കൂള്‍, ജൂനിയര്‍ റെഡ് ക്രോസില്‍ പയ്യനാമണ്‍ കാര്‍മല്‍ സെന്‍ട്രല്‍ സ്‌കൂള്‍, സ്‌കൗട്ട്സില്‍ മൈലപ്ര മൗണ്ട് ബഥേനി എച്ച്എസ്, ഗൈഡ്സില്‍ പ്രമാടം നേതാജി എച്ച്എസ്, നന്ദന കൃഷ്ണ നയിച്ച സിവില്‍ ഡിഫന്‍സ് ടീം എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥാനമാക്കി. വിജയികള്‍ക്ക് മന്ത്രി പി സി വിഷ്ണുനാഥ് പുരസ്‌കാരം നല്‍കി. 
 ദേശീയോദ്ഗ്രഥന നൃത്തം അവതരിപ്പിച്ച പത്തനംതിട്ട ജവഹര്‍ നവോദയ വിദ്യാലയം, വഞ്ചിപ്പാട്ട് ആലപിച്ച കിടങ്ങന്നൂര്‍ എസ്വിജിവി എച്ച്എസ്എസ്, ദേശഭക്തി ഗാനം ആലപ്പിച്ച അടൂര്‍ ഹോളി എഞ്ചല്‍സ് സ്‌കൂള്‍ എന്നിവര്‍ക്കും ട്രോഫി സമ്മാനിച്ചു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം സര്‍ഗാത്മക പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിലെത്തിച്ചതിനുള്ള പീസ് വാരിയര്‍ പുരസ്‌കാരം പന്തളം എന്‍എസ്എസ് കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി എം ധീരജ് നേടി. കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ പി വിനോദ് കുമാറിന്റെയും എം അമ്പിളിയുടെയും മകനാണ്. പതാകദിനത്തില്‍ പുറത്തിറക്കിയ പതാകകള്‍ വിതരണം ചെയ്ത് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്‌കാരം അടൂര്‍ കേന്ദ്രീയ വിദ്യാലയവും വിദ്യാഭ്യാസേതര സ്ഥാപനത്തിനുള്ള അംഗീകാരം നരിയാപുരം സിഎസ്ഡി കാന്റീനും സ്വന്തമാക്കി.

ചിത്രം: 

കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ പത്തനംതിട്ട ജവഹര്‍ നവോദയ വിദ്യാലയം അവതരിപ്പിച്ച ദേശീയോദ്ഗ്രഥന നൃത്തം 
 

date