Skip to main content

*സ്പോട്ട് അഡ്മിഷൻ *

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ് ആൻ്റ് ഫുഡ് ടെക്നോളജിയിലെ ബിടെക് അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ്, ബി.ടെക് ഫുഡ് ടെക്നോളജി കോഴ്‌സുകളിൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്‌ത സീറ്റുകളിലേക്കും പ്രതീക്ഷിക്കുന്ന ഒഴിവിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കീം എഞ്ചിനിയറിംഗ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസർവേഷൻ പാലിച്ചുമായിരിക്കും അഡ്മിഷൻ നടത്തുക. വിദ്യാർത്ഥികൾ എല്ലാ രേഖകളും സഹിതം ഓഗസ്റ്റ് 14ന് രാവിലെ പത്തിനകം  എത്തണം.  കൂടുതൽ വിവരങ്ങൾ www.kcaet.kau.in, www.kau.in ല്‍ ലഭിക്കും. 

date