Post Category
സപ്ലൈകോ ഓണം ജില്ലാ ഫെയർ: മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും
സപ്ലൈകോ ഒരുക്കുന്ന ഓണം ജില്ലാ ഫെയർ ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 10.30 ന് ആലപ്പുഴ വൈ എം സി എ ഹാളിൽ എക്സൈസ്- സഹകരണ വകുപ്പ് മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും. വിപണി വില നിയന്ത്രണത്തിനും സാധാരണക്കാർക്ക് ന്യായവിലയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനുമാണ് ജില്ലാ ഫെയർ സംഘടിപ്പിക്കുന്നത്.
എ.ഡി തോമസ് എം എൽ എ അധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാൽ എം.പി മുഖ്യ പ്രഭാഷണം നടത്തും. ജി. സുധാകരൻ എം.എൽ.എ.
വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ ആദ്യ വില്പന നടത്തും. സ്പെഷ്യൽ ഓണക്കിറ്റ് വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് നിർവ്വഹിക്കും. ജില്ലാ എക്സ്ക്ലുസീവ് ഓണം ഫെയറിൽ സപ്ലൈകോയുടെ ഗുണമേന്മയേറിയ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, സബ്സിഡി സാധനങ്ങൾ, മിൽമ, ഹോർട്ടികോർപ്പ് ഉൽപ്പന്നങ്ങൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാണ്.
date
- Log in to post comments