Skip to main content

*ഓണം; പൊതു വിപണിയില്‍ പരിശോധന ശക്തമാക്കി*

ഓണവുമായി ബന്ധപ്പെട്ട് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പൂഴ്ത്തിവെയ്പ്‌പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി ജില്ലാ കളക്‌ടർ രൂപീകരിച്ച സ്ക്വോഡുകള്‍ കമ്പളക്കാട്, പനമരം, കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ സ്ഥലങ്ങളിൽ 120 ലധികം പരിശോധനകൾ നടത്തി. 12 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തി. വിലവിവരപ്പട്ടിക പൊതുജനങ്ങൾ കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. ഹോട്ടലുകളിൽ അനധികൃതമായി സൂക്ഷിക്കുന്ന സിലിണ്ടറുകൾ പിടിച്ചെടുക്കുമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പൊതുവിതരണവകുപ്പ്, ലീഗൽ മെട്രോളജി, പോലീസ്, റെവന്യൂ, ഭക്ഷ്യ സുരക്ഷ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സ്ക്വോഡ് രൂപീകരിച്ചത്. 

ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ കൽപ്പറ്റയിലെ 40 പൊതുവിപണി സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴ് ക്രമക്കേടുകൾ കണ്ടെത്തി. ജില്ലാ സപ്ലൈ ഓഫീസർ പി.എസ് പ്രവീൺ, വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസർ എം.എസ് അശോക് കുമാർ, ലീഗൽ മെട്രോളജി ഇൻസ്പെക്റ്റിംഗ് അസിസ്റ്റന്റ്റ് സുബൈർ, കൽപ്പറ്റ ഫുഡ് സേഫ്റ്റി ഓഫീസർ നിഷ, റേഷനിംഗ് ഇൻസ്പെക്‌ടർ സി സദിക, കെ.ബി പ്രസാദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

date