Post Category
ഗ്രാന്റ് ഇൻ എയ്‌ഡ്: അപേക്ഷ ക്ഷണിച്ചു
2026-27 സാമ്പത്തിക വർഷത്തിൽ സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകൾക്ക് ഗ്രാന്റ് ഇൻ എയ്‌ഡ് അനുവദിക്കുന്ന പദ്ധതിയിലേക്ക് ജില്ലയിലെ അർഹരായ സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയും ചെക്ക് ലിസ്റ്റ് പ്രകാരമുള്ള അനുബന്ധ രേഖകളും സഹിതം അപേക്ഷ സെപ്റ്റംബർ 10 ന് മുൻപ് ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കണം. പദ്ധതിയുടെ വിശദമായ മാർഗനിർദേശങ്ങളും അപേക്ഷാഫോറവും അനുബന്ധ വിവരങ്ങളും ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ : 0477 2253870.
date
- Log in to post comments