Skip to main content

സൗജന്യ പരിശീലനം

എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എസ്ബിഐ ആർഎസ്ഇടിഐ യിൽ 20 ദിവസത്തെ സൗജന്യ പപ്പടം, വിവിധ തരത്തിലുള്ള അച്ചാറുകൾ, മസാലപ്പൊടികൾ എന്നിവയുടെ നിർമ്മാണം, വിപണനം എന്നിവയിൽ പരിശീലനം നൽകുന്നു.  18 നും 49 വയസ്സിനും ഇടയിലുള്ള യുവതീ യുവാക്കൾക്കു പങ്കെടുക്കാം.  സംരംഭങ്ങൾ തുടങ്ങുന്നതിനെ കുറിച്ചും വിവിധ ലോൺ സ്കീമുകളെക്കുറിച്ചും ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.   ആഗസ്റ്റ് 20 ന് രാവിലെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എസ്ബിഐ ആർഎസ്ഇടിഐ യിൽ ഹാജരാകേണ്ടതാണ്.  ഫോൺ: 8330011815, 9746487851, 7034350967.

date