Skip to main content

ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ ജില്ലാ കോടതിയിലെ ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറുടെ തസ്തികയിലേക്ക് പുതിയ അഭിഭാഷകനെ നിയമിക്കുന്നതിലേക്ക് യോഗ്യരായവരുടെ പാനൽ തയ്യാറാക്കി സമർപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  നിശ്ചിത യോഗ്യത ഉള്ളവരും, ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും, 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം.  അപേക്ഷയോടൊപ്പം മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി., ജനനതിയതി,  എൻറോൾമെന്റ് നമ്പർ ആൻഡ് തീയതി. പ്രവൃത്തി പരിചയം, അപേക്ഷകൻ ഉൾപ്പെട്ടു വരുന്ന പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിശദമായ ബയോഡാറ്റയും, ജനനത്തിയതി,  പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖയുടെ പകർപ്പുകളും, ബിരുദം, എൻറോൾമെന്റ് സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജില്ലാ കളക്ടർ, കളക്ടറേറ്റ്, ആലപ്പുഴ 688 001 എന്ന വിലാസത്തിൽ ആഗസ്റ്റ് 31 ന് വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കണം.  ​ഫോൺ ; 0477 2251676, 2252580.

date