Skip to main content

*പ്രത്യേക സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു*

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ടതും മാതാവിനെയോ, പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന പ്രത്യേക സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ അല്ലെങ്കിൽ സർക്കാർ എയ്ഡഡ് കോളേജുകളിൽ മെഡിക്കൽ അല്ലെങ്കിൽ മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നവരായിരിക്കണം. കുടുംബവാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയാൻ പാടില്ല.  www.egrantz.kerala.gov.in പോർട്ടലിലൂടെ സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0495 2377786.

 

date