Skip to main content

സൈനികക്ഷേമ വാർഷിക സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു

ജില്ലാ സൈനികക്ഷേമ  ഓഫീസ് മുഖാന്തിരം നൽകിവരുന്ന വാർഷിക സാമ്പത്തിക സഹായത്തിന് പെൻഷൻ ലഭിക്കാത്തവരും വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ളവരുമായ വിമുക്തഭടന്മാർ, വിധവകൾ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.  ജില്ലാ സൈനികക്ഷേമ  ഓഫീസില്‍  നിന്നും നിലവിൽ സാമ്പത്തിക സഹായം കൈപ്പറ്റുന്ന രണ്ടാംലോകമഹായുദ്ധ സേനാനികളെയും അ‌വരുടെ വിധവകളെയും ഇതിൽനിന്നും ഒഴിവാക്കിയ‌ിട്ടുണ്ട്.  സെപ്റ്റംബര്‍ 30 വൈകിട്ട് അ‍ഞ്ച് മണിക്ക് മുൻപായി ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നൽകണം. ഫോൺ: 0477 2245673

date