Skip to main content

നഗരത്തിൽ വള്ളംകളിയുടെ താളം മുറുകി: ആർപ്പോ വിളിച്ച് വഞ്ചിപ്പാട്ട് മത്സരം

ആഗസ്റ്റ് 22ന് പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ആവേശത്തിന് മാറ്റുകൂട്ടി വഞ്ചിപ്പാട്ട് മത്സരം സംഘടിപ്പിച്ചു. മുല്ലക്കൽ ജോൺസ് ഗ്രൗണ്ടിൽ  അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം)   സി പ്രേംജി മത്സരം ഉദ്ഘാടനം ചെയ്തു. 

ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരം കാണാനും ആസ്വദിക്കാനും നിരവധി വഞ്ചിപ്പാട്ട് പ്രേമികളാണ് എത്തിയത്. വഞ്ചിപ്പാട്ടിൻ്റെ താളത്തിനൊപ്പം കയ്യടിച്ചും ആർപ്പോ വിളിച്ചും വഞ്ചിപ്പാട്ട് പ്രേമികൾ കൂടെ ചേർന്നപ്പോൾ ജോൺസ് ഗ്രൗണ്ട് അക്ഷരാർത്ഥത്തിൽ വള്ളംകളിയുടെ ആവേശത്തിലായി. 

കുട്ടനാട്, ആറന്മുള, വെച്ച് പാട്ട് എന്നീ ശൈലികളിലാണ് മത്സരങ്ങൾ നടന്നത്. ജില്ലക്ക് പുറത്ത് നിന്നുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കാനെത്തി.

മുൻ എംഎൽഎ സി കെ സദാശിവൻ അധ്യക്ഷനായി.

 ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുമായ പി എസ്  വിനോദ്, റെയ്സ് കമ്മറ്റിയംഗങ്ങളായ ജോസ് കാവനാട്,   കെ എ പ്രമോദ്, 
എ.വി.മുരളി,   കാർത്തികേയൻ,   ടോം ജോസഫ് ചമ്പക്കുളം, എസ് എം ഇക്ബാൽ   എന്നിവർ സംസാരിച്ചു.

പ്രൊഫ.നെടുമുടി ഹരികുമാർ, അഭിലാഷ്, ഡോ. ബിച്ചു എക്സ് മലയിൽ 
എന്നിവരായിരുന്നു വിധികർത്താക്കൾ.          

സമാപന സമ്മേളനം ജി സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം പി സതിദേവി അധ്യക്ഷയായി. സമ്മാനദാനം മുൻ എം എൽ എ കെ കെ ഷാജു നിർവഹിച്ചു.  
നഗരസഭാ സ്‌ഥിരം സമിതി അംഗം എ എം നൗഫൽ, റെയ്സ് കമ്മറ്റിയംഗം  എം വി അൽത്താഫ്, മാത്യൂ ചെറുപറമ്പൻ, എ സന്തോഷ്കുമാർ  തുടങ്ങിയവർ സംസാരിച്ചു.

1) കുട്ടനാടൻ ശൈലി - സ്ത്രീകൾ
സമദർശിനി , കോഴിക്കോട് - Ist prize
അമ്പലപ്പുഴ വിളിപ്പുറം വഞ്ചിപ്പാട്ട് സംഘം - IInd prize
കലാക്ഷേത്ര വഞ്ചിപ്പാട്ട് സംഘം, കുട്ടനാട് - IIIrd prize.

2) കുട്ടനാടൻ ശൈലി - പുരുഷന്മാർ

ശ്രീ ദുർഗ്ഗ വഞ്ചിപ്പാട്ട് സംഘം - Ist
 ചെമ്പകശ്ശേരി വഞ്ചിപ്പാട്ട് സംഘം - IInd
പയനിയർ ആർട്സ് ക്ലബ്, തത്തംപള്ളി - IIIrd

3) വെച്ചുപാട്ട് - സ്ത്രീകൾ
യങ് സ്‌റ്റാലിൻ, കോഴിക്കോട് - Ist
നീർക്കുന്നം സിസ്റ്റേഴ്സ് - IInd
കലാക്ഷേത്ര വഞ്ചിപ്പാട്ട് സംഘം, കുട്ടനാട് - IIIrd.

4) വെച്ചുപാട്ട് - പുരുഷന്മാർ

ശ്രീ. ദുർഗ്ഗ വഞ്ചിപ്പാട്ട് സംഘം - Ist
പി എ സി  ഗ്രന്ഥശാല, തത്തംപള്ളി - IInd } 2 second prize.
ചെമ്പകശ്ശേരി വഞ്ചിപ്പാട്ട് സംഘം - IInd } 2 second prize.

വഞ്ചിപ്പാട്ട് ആറന്മുള ശൈലി പുരുഷന്മാർ

ഒന്നാം സ്ഥാനം: പാണ്ഡവ വഞ്ചിപ്പാട്ട് കൂട്ടായ്മ
രണ്ടാം സ്ഥാനം: കീക്കൊഴുർ പള്ളിയോടം സമിതി
മൂന്നാം സ്ഥാനം: മേലൂക്കര പള്ളിയോട സംരക്ഷണ സമിതി

പ്രോത്സാഹന സമ്മാനങ്ങൾ :
കുട്ടനാട് ശൈലി 
(സീനിയർ പെൺകുട്ടികൾ)
ഗവൺമെൻറ് ടിടിഐ ആലപ്പുഴ
എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂൾ കുട്ടമംഗലം

കുട്ടനാട് ശൈലി 
(സീനിയർ ആൺകുട്ടികൾ)
എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ കുട്ടമംഗലം.

   

date