Skip to main content

നെഹ്റു ട്രോഫി മാധ്യമ അവാർഡുകൾ വിതരണം ചെയ്തു

നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ഏർപ്പെടുത്തിയ
71 മത് നെഹ്റു ട്രോഫി മാധ്യമ അവാർഡുകൾ വിതരണം ചെയ്തു. പുന്നമട നെഹ്റു പവലിയനിൽ നടന്ന 72 -ാമത് നെഹ്റുട്രോഫി വള്ളംകളി ഉദ്ഘാടന ചടങ്ങിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ജേതാക്കൾക്ക് 10001 രുപ കാഷ് അവാർഡും മെമൻ്റോയും പ്രശസ്തിപത്രവും സമ്മാനിച്ചു. 
അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം മാധ്യമം ബ്യൂറോ ചീഫ്
പി എസ് താജുദ്ദീനും മികച്ച വാര്‍ത്താ ചിത്രത്തിനുള്ള പുരസ്കാരം മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫർ വിഗ്നേഷ് കൃഷ്‌ണമൂർത്തിയും ഏറ്റുവാങ്ങി. ശ്രവ്യമാധ്യമ വിഭാഗത്തിൽ പ്രത്യേക അംഗീകാരത്തിനുള്ള മെമൻ്റോ റേഡിയോ മാംഗോക്ക് വേണ്ടി സന്തോഷ് ജേക്കബും ഏറ്റുവാങ്ങി. 
ചടങ്ങിൽ കർണാടക മുഖ്യമന്ത്രി ഡി. കെ ശിവകുമാർ, സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം ലിജു, എംപിമാരായ കെ. സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഡെ. സ്പീക്കർ ഷാനിമോൾ ഉസ്‌മാൻ, എം എൽ എ മാരായ എ ഡി തോമസ്, റെജി ചെറിയാൻ, ജില്ലാ കളക്ടർ ഷാജി വി നായർ, ആർ ഡി ഒ ജെ മോബി,
എ ഡി എം സി പ്രേംജി എന്നിവർ പങ്കെടുത്തു.

date