കരാർ നിയമനം
സമഗ്ര ശിക്ഷാ കേരളം ജില്ലാ ഓഫീസിലെ നിലവിലുള്ള കംപ്യൂട്ടർ പ്രോഗ്രാമർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടന്റ്, സിവിൽ എൻജിനീയർ, നൈറ്റ് വാച്ച്മാൻ, ഓഫീസ് അറ്റന്റന്റ്, ഡ്രൈവർ എന്നീ തസ്തികളിലേക്കും, ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലെ എം.ഐ.എസ്. കോർഡിനേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവർ വിശദമായ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെപ്റ്റംബർ 15 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി നേരിട്ടോ, തപാൽ മുഖാന്തരമോ അപേക്ഷ നൽകണം. യോഗ്യത, പ്രായം സംബന്ധിച്ച വിശദ വിവരങ്ങൾക്കും അപേക്ഷ ഫോമിനും എസ്.എസ്.കെ ആലപ്പുഴ ജില്ലാ ഓഫീസിലോ, ബി.ആർ.സി കളിലോ, എസ്.എസ്.കെ കേരളയുടെ https://ssakerala.in, ssaalappuzha.blogspot.com എന്നീ വെബ്സൈറ്റുകളിലോ ബന്ധപ്പെടാം. ഫോൺ: 0477 2239655. അപേക്ഷ അയക്കേണ്ട വിലാസം: ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ കാര്യാലയം, സമഗ്ര ശിക്ഷാ കേരളം ആലപ്പുഴ (എസ്.എസ്.കെ), ഗവ. മുഹമ്മദൻസ് ബോയ്സ് എച്ച്.എസ്.എസ് കോമ്പൗണ്ട്, സിവിൽ സ്റ്റേഷൻ വാർഡ്, ആലപ്പുഴ – 688001.
- Log in to post comments