Post Category
വികസിത് ഭാരത് ക്വിസ് വിദ്യാർഥികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയവും മൈ ഭാരത് പോർട്ടലും സംയുക്തമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് ക്വിസ് 2026-ലേക്ക് ജില്ലയിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ക്വിസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് 2027 ജനുവരിയിൽ ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാനും, രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും അവസരം ലഭിക്കും. ജില്ലയിലെ ബി.ടെക്, ആർട്സ് ആൻഡ് സയൻസ്, പോളിടെക്നിക്, ഐ.ടി.ഐ., ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ., സി.ബി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ 15 മുതൽ 29 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി mybharat.gov.in എന്ന പോർട്ടൽ സന്ദർശിക്കാം. അവസാന തീയതി സെപ്റ്റംബർ 30. ഫോൺ : 0477 2236542.
date
- Log in to post comments