*കോടതികളില്‍ നിയമനം- അപേക്ഷ തിയതി നീട്ടി *
വയനാട് ജില്ലാ കോടതിയില്‍ ജില്ലാ ഗവ പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്കും സുല്‍ത്താന്‍ ബത്തേരി സബ് കോടതി, കല്‍പ്പറ്റ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി I, ആന്‍ഡ് II കോടതികളിലേക്ക് അഡീഷണല്‍ ഗവ പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികകളിലേക്ക് അപേക്ഷ നല്‍കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 14 വരെ ദീര്‍ഘിപ്പിച്ചു. നിശ്ചിത യോഗ്യതയുള്ള, ഏഴുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും 60 വയസ് കവിയാത്ത അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ സര്‍ക്കാര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ തത്പരരായിരിക്കണം. അപേക്ഷയോടൊപ്പം പേര്, വിലാസം, വയസ്, ജനന തിയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, പോലീസ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബയോഡാറ്റയും ജനന തിയതി, ബിരുദം, പ്രവൃത്തി പരിചയം, എന്റോള്‍മെന്റ് നമ്പര്‍, തിയതി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നേരിട്ടോ, ജില്ലാ കളക്ടര്‍, സിവില്‍ സ്റ്റേഷന്‍, നോര്‍ത്ത് കല്‍പ്പറ്റ പി.ഒ, 673122 വിലാസത്തില്‍ തപാല്‍ മുഖേനയോ അപേക്ഷ നല്‍കണം. ഫോണ്‍- 04936 202251
- Log in to post comments