Skip to main content

*ലോക സാക്ഷരതാ ദിനം ഇന്ന് തൊഴിലധിഷ്ഠിത പരിശീലനവുമായി സാക്ഷരതാമിഷന്‍*

സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി തുല്യതാ പഠിതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും തൊഴില്‍ സാധ്യത കോഴ്‌സ് ഒരുക്കുകയാണ് സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് ആന്‍ഡ് ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്‌സിലൂടെ. പിഎസ്സി അംഗീകൃത കോഴ്‌സായ സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് ആന്‍ഡ് ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്‌സ സംസ്ഥാനത്ത് വയനാട് ജില്ലയിലാണ് ആദ്യമായി ആരംഭിച്ചത്. കോഴ്‌സിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ സ്‌കിലാണ് കോഴ്‌സിലൂടെ നല്‍കുന്നത്. ആറുമാസത്തെ കോഴ്‌സ് പൂര്‍ത്തിയായവര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ പതിനഞ്ച് ദിവസത്തെ ഇന്റേണ്‍ഷിപ്പ് സൗകര്യം  കോഴ്‌സിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കിയവരെ  സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലുമുള്ള ഒഴിവുകളിലേക്ക് പ്ലൈസ്‌മെന്റ് മുഖേന നിയമിക്കാന്‍ ഇടപെടല്‍ നടത്തുന്നുണ്ട്. ആറു മാസമാണ് കോഴ്‌സ് കാലയളവ്. കണിയാമ്പറ്റ -മില്ലുമുക്കില്‍ ജില്ലാ പഞ്ചായത്ത് പരിശീലന കേന്ദ്രത്തിലാണ് കോഴ്‌സ് ആരംഭിച്ചിട്ടുള്ളത്. ആദ്യബാച്ചില്‍ 63 പേര്‍ പഠനം നടത്തുന്നുണ്ട്. എസ്.സി, എസ്ടി, ഭിന്നശേഷി പഠിതാക്കള്‍ക്ക് കോഴ്‌സ് ഫീസ് സൗജന്യമാണെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

date