Post Category
*ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ പാസിംഗ് ഔട്ട് പരേഡ് സെപ്റ്റംബർ 17-ന്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കും*
വിയ്യൂരിലെ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ 142 സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് സെപ്റ്റംബർ 17-ന് നടത്തും. 45, 46 ബാച്ച് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ, 36-മത് ബാച്ച് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ), പത്താമത് ബാച്ച് ഫയർമാൻ (എക്സ്റ്റേണൽ), 11-മത് ബാച്ച് ഫയർമാൻ ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ (എക്സ്റ്റേണൽ) എന്നീ ബാച്ചുകളിലെ പരിശീലനാർത്ഥികളാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നത്. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ നടത്തുന്ന പരേഡിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും.
date
- Log in to post comments