Skip to main content
മാനന്തവാടി ക്ലബ് കുന്നിൽ നിർമ്മിച്ച പുതിയ നഗരസഭ കെട്ടിടം   ഉഷവിജയൻ എം.എൽ.എ. ഉദ്ഘാടനം  ചെയ്യുന്നു

*മാനന്തവാടി നഗരസഭാ ഓഫീസ് ഇനി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും *

മാനന്തവാടി നഗരസഭാ ഓഫീസ് പ്രവര്‍ത്തനം സെപ്റ്റംബര്‍ 14 മുതല്‍ ക്ലബ്ബുകുന്നിലെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. മെഡിക്കല്‍ കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭാ ഓഫീസാണ് ക്ലബ്ബ്കുന്നിലേക്ക് മാറ്റുന്നത്. നഗരസഭാ ഓഫീസിന്റെ ഉദ്ഘാടനം എം.എല്‍.എ ഉഷാ വിജയന്‍ സെപ്റ്റംബര്‍ 14 ന് രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കും. 11 വര്‍ഷം മുമ്പാണ് മാനന്തവാടി ഗ്രാമപഞ്ചായത്തിനെ നഗരസഭയായി ഉയര്‍ത്തിയത്. 1995 മുതലാണ് നിലവിലുള്ള കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. മാനന്തവാടി ടൗണ്‍ഹാള്‍ ഉണ്ടായിരുന്ന സ്ഥലത്താണ് പുതിയ ഓഫീസ് നിര്‍മ്മിച്ചത്. നഗരസഭാ വികസന പദ്ധതി വിഹിതവും തനത് ഫണ്ടും വിനിയോഗിച്ച് 15000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്. നഗരസഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്, കുടുംബശ്രീ, ഹരിതകര്‍മ സേന, തൊഴിലുറപ്പ്, ആരോഗ്യ വിഭാഗം, പൊതുമരാമത്ത്, റവന്യു തുടങ്ങിയ മുഴുവന്‍ വിഭാഗങ്ങളും ഒറ്റ ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കും. കോണ്‍ഫറന്‍സ് ഹാള്‍, ആയിരം  പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, കാന്റീന്‍ എന്നിവ രണ്ടാംഘട്ട പ്രവര്‍ത്തിയില്‍  ഉള്‍പ്പെടുത്തി നിര്‍മ്മിക്കും. കെട്ടിടത്തില്‍ ലിഫ്റ്റ് സംവിധാനം സജ്ജീകരിക്കുമെന്നും  നഗരസഭാ അധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അറിയിച്ചു.

date