Skip to main content

പുതുക്കിയ ജി ഐ എസ് വരിസംഖ്യ;  ഓഫീസ് മേധാവികൾ ഉറപ്പുവരുത്തണം

 

സെപ്റ്റംബർ മാസത്തിലെ ശമ്പളത്തിലൂടെ മാത്രമാണ് ജീവനക്കാരുടെ ഗ്രൂപ്പ്‌ ഇൻഷുറൻസ് സ്കീം (ജി.ഐ.എസ്) വരിസംഖ്യ വർധിപ്പിക്കാൻ കഴിയുക. അതിനാൽ ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി ബാധകമായ എല്ലാ ജീവനക്കാരുടേയും 2026 സെപ്റ്റംബർ മാസത്തെ ശമ്പളത്തിൽ നിന്നും സർക്കാർ ഉത്തരവുകൾ പ്രകാരം മതിയായ വരിസംഖ്യ ഒടുക്കിയതായി ഓഫീസ് മേലധികാരികൾ ഉറപ്പാക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇൻഷുറൻസ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ:   0477-2964436, 9496004863.

date