Skip to main content

 കായൽ പുറമ്പോക്ക് കയ്യേറിയെന്ന പരാതി; സ്റ്റോപ്പ് മെമ്മോ പിൻവലിച്ചത് വിശദ പരിശോധനയ്ക്ക് ശേഷം 

 

തണ്ണീർമുക്കം തെക്ക് വില്ലേജിൽപ്പെട്ട കായൽ പുറമ്പോക്ക് കൈയ്യേറി നികത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തണ്ണീർമുക്കം തെക്ക് വില്ലേജ് ഓഫീസർ പ്രാഥമിക പരിശോധന നടത്തി പ്രാഥമിക നടപടിയായി എ ബി കണ്ടാമിനിയം ആൻഡ് ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് സ്റ്റോപ്പ്‌ മെമ്മോ നൽകുകയും വിശദ പരിശോധന നടത്തി തുടർ നടപടികൾക്കായി റിപ്പോർട്ട് ചേർത്തല ഭൂരേഖ തഹസിൽദാർ വഴി കളക്ടറേറ്റിലേക്ക് നൽകിയിട്ടുള്ളതും തുടർന്ന് വിശദമായ പരിശോധനകൾ നടത്തി രേഖകൾ സഹിതം റിപ്പോർട്ട് നൽകാൻ തഹസിൽദാർക്ക് (ഭൂരേഖ) ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) നിർദ്ദേശവും നൽകിയിരുന്നു.

ചേർത്തല ഭൂരേഖ തഹസിൽദാർ താലൂക്ക് സർവ്വേയർ മുഖാന്തിരം നടത്തിയ വിശദമായ സർവ്വേയിൽ പൂഴി ഇട്ട് നികത്തിയിട്ടുള്ളത് റീസർവ്വേ നമ്പർ 128/10, 12, 13 എന്നിവയിൽപ്പെട്ട രേഖകൾ പ്രകാരം പുരയിടമായ സ്ഥലത്താണെന്നും ഈ  സ്ഥലത്തിന് അതിർത്തികളിൽ കല്ല് കെട്ടിയിട്ടുള്ളതാണെന്നും കൽകെട്ട് പൊട്ടി കായലിൽ നിന്നും വെള്ളം ഈ പുരയിടത്തിലേക്ക് കയറിയിട്ടുള്ളതാണെന്നും ഈ  സ്ഥലത്താണ് പൂഴി ഇട്ട് നികത്തിയിട്ടുള്ളതെന്നും, സ്ഥലത്തിന് പുറത്തായി കായലിനോട് ചേർന്നാണ് കായൽ പുറമ്പോക്ക് പതിച്ചു ലഭിച്ചിട്ടുള്ള റീസർവ്വെ 516/8ൽ പെട്ട ഭൂമിയുള്ളത്. 

നികത്തൽ നടത്തിയത് പുരയിടത്തിലാണെന്ന് താലൂക്ക് സർവ്വേയറുടെ വിശദമായ പരിശോധനയിൽ ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ചേർത്തല ഭൂരേഖ, തഹസിൽദാർ നൽകിയ റിപ്പോർട്ട് ഡെപ്യൂട്ടി കളക്ടർ (എൽ. ആർ) പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോ പിൻവലിക്കുന്നതിന് കളക്ട്രേറ്റിൽ നിന്നും നിർദ്ദേശം നൽകിയതും തുടർന്ന് വില്ലേജ് ഓഫീസർ മെമ്മോ പിൻവലിച്ചതും. വിഷയത്തിൽ കൃത്യവും വിശദവുമായ പരിശോധന നടത്തിയാണ് സ്റ്റോപ്പ് മെമ്മോ പിൻവലിക്കുന്നതിനുള്ള തീരുമാനം എടുത്തിട്ടുള്ളത്. കായൽ പതിച്ചു നൽകിയ 516/8ൽപ്പെട്ട 6.24 ആർസ് ഭൂമിയിൽ നികത്തലുകൾ ഒന്നും തന്നെ കണ്ടെത്താനായില്ല എന്ന് താലൂക്ക് തഹസിൽദാർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.

date