Skip to main content

*ദേശീയ ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം സമാപിച്ചു*

ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ (ഡയറ്റ്) നേതൃത്വത്തില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം സമാപിച്ചു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി ഇരുനൂറിലേറെ അധ്യാപകര്‍ പങ്കെടുത്തു. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഹിന്ദി വിഭാഗം മേധാവി ഡോ. സി. ജയശങ്കര്‍ ബാബു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. 'മോഡേണ്‍ പെഡഗോഗിക്കല്‍ അപ്രോച്ചസ് ടു ടീച്ചിങ് ഹിന്ദി', നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ ഡോ. സി. ജയശങ്കര്‍ ബാബു ക്ലാസെടുത്തു. കോഴിക്കോട് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫ ഡോ. സി. ഷിബി ഹിന്ദി ഭാഷാപഠനവും നിലവിലെ തൊഴില്‍ സാധ്യതയും എന്ന വിഷയത്തില്‍ അവതരണം നടത്തി.  മൈസൂര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് ഫാക്കല്‍റ്റി ഡോ. സഞ്ജയ് പ്രസാദ് ശ്രീവാസ്തവ 'കമ്യൂണിക്കേറ്റീവ് ആന്‍ഡ് ആക്ടിവിറ്റി ബേസ്ഡ് അപ്രോച്ചസ് ടു ടീച്ചിങ് ഫങ്ഷണല്‍ വിഷയത്തില്‍ പരിശീലനം നല്‍കി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.എം. സെബാസ്റ്റ്യന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും ഡയറ്റ് അധായാപകനുമായ എ.പി. നിസ്തുല, വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഡയറ്റ് അധ്യാപകര്‍, വിവിധ സ്‌കൂളുകളിലെ ഹിന്ദി അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date