Skip to main content

*സ്‌കൂള്‍ കുട്ടികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം*

ഗാന്ധിജയന്തിയോടനുബന്ധിച്ച്  ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്  'ഗാന്ധിജിയും ഖാദിയും, സ്വാതന്ത്ര്യ സമരവും, പൊതുവിജ്ഞാനവും' എന്നീ വിഷയങ്ങളില്‍ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ സെപ്റ്റംബര്‍ 23 ന് രാവിലെ 10.30 ന് നടക്കുന്ന ജില്ലാതല  മത്സരത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഒരു സ്‌ക്കൂളില്‍ നിന്നും രണ്ട് കുട്ടികള്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 22 നകം  pownd@kkvib.org ലോ, 04936 202602, 9188401613, 9947151366 നമ്പറുകളിലോ  രജിസ്റ്റര്‍ ചെയ്യണം. പ്രധാനാധ്യാപകന്‍/പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം, സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ വിദ്യാര്‍ഥികള്‍ ഹാജരാക്കണം.

date