Skip to main content
സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പിണങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച കായിക മിത്രം പദ്ധതിയിലേക്ക് കായിക ഉപകരണങ്ങള്‍ കൈമാറി ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിക്കുന്നു

*കായിക മിത്രം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി *

സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കായിക വകുപ്പിന്റെ സഹകരണത്തോടെ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന കായിക മിത്രം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.  ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വിവിധ കായിക ഇനങ്ങളില്‍ സാമൂഹിക പങ്കാളിത്തത്തോടെ കായിക ഉപകരണങ്ങളില്‍ പരിശീലനം ഒരുക്കി കായിക ക്ഷമതയും ആരോഗ്യവുമുള്ള തലമുറയെ വാര്‍ത്തെടുക്കുകയാണ്  പദ്ധതി ലക്ഷ്യം. പിണങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ക്രെഡന്‍സ് എജു സൊല്യൂഷന്‍സ് സ്‌പോണ്‍സര്‍ ചെയ്ത കായിക ഉപകരണങ്ങള്‍ സ്‌കൂളിന് കൈമാറി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിച്ചു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജാസര്‍ പാലക്കല്‍ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ കെ ചിത്രലേഖ, വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഡോ കെ.ടി അഷ്‌റഫ്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിസാര്‍ കമ്പ, ഹയര്‍സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ പി.എ അബ്ദുല്‍ ജലീല്‍, തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ഡയറ്റ് ലക്ചറര്‍ ഡോ സതീഷ് ബാബു, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ അബ്ദുല്‍സലാം, വാര്‍ഡ് അംഗം ഷമീറ മുത്തലിബ്,  എസ്.എം.സി കണ്‍വീനര്‍ ലത്തീഫ് പുനത്തില്‍, സ്റ്റാഫ് സെക്രട്ടറി എം അബൂബക്കര്‍, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍, എം.പി.ടി എ പ്രസിഡന്റ് സല്‍മ സലാം തുടങ്ങിയവര്‍ സംസാരിച്ചു.
 

date