Skip to main content

ആയുർവേദ ദിനാചരണം; വിളംബര ജാഥയും പൊതുസമ്മേളനവും ഇന്ന്

 

ആയുർവേദ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ ഭാരതീയ ചികിത്സാവകുപ്പും നാഷണൽ ആയുഷ് മിഷൻ കേരളയും സംയുക്തമായി വിളംബര ജാഥയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. ഇന്ന് (സെപ്റ്റംബർ 23) രാവിലെ ഒൻപത് മുതൽ ഇ എം എസ്  സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന  ജാഥ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ. എം. നൗഫൽ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 10ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ആരംഭിക്കുന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ജി സുധാകരൻ എംഎൽഎ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ അധ്യക്ഷനാകും. തുടർന്ന് സെമിനാർ നടക്കും. ആയുർവേദ ദിനാചരണവുമായി ജില്ലയിൽ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച പരിപാടികൾ തുടരുകയാണ്.  ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ, സൂര്യ നമസ്കാരം ചലഞ്ച്, സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, റീൽസ് മത്സരം, നല്ല ആരോഗ്യ ശീലങ്ങളെ പരിചയപ്പെടുത്തുന്ന ഭക്ഷണ പ്രദർശനം തുടങ്ങിയവയാണ്  പരിപാടികൾ.
 

date