Skip to main content

കായികമിത്രം പദ്ധതി  ജില്ലാതല ഉദ്‌ഘാടനം എ ഡി തോമസ് എം എൽ എ നിർവഹിച്ചു

 

സംസ്ഥാന സർക്കാരിൻറെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന കായികമിത്രം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലവൂർ സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ ആലപ്പുഴ എം.എൽ.എ എ. ഡി. തോമസ് നിർവഹിച്ചു. വിദ്യാലയങ്ങളിൽ കുട്ടികൾക്ക് കായികോപകരണങ്ങൾ വിതരണം ചെയ്യുന്നതിനും വിവിധ കായിക ഇനങ്ങളിൽ പരിശീലനം ഉറപ്പാക്കാനുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ വിജയത്തിന് അധ്യാപക-രക്ഷിതാക്കളുടെ പിന്തുണ അനിവാര്യമാണെന്നും എം എൽ എ കൂട്ടിച്ചേർത്തു.  മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി അജയകുമാർ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീന സനൽകുമാർ,  ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ വി. ആർ. ഗിരീഷ്, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത്  വാർഡ് മെമ്പർ സിന്ധുകുട്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ  എം. ആർ. സുനിമോൾ  സ്വാഗതം ആശംസിച്ചു.

date