Skip to main content

ഗാന്ധി ജയന്തി: ക്വിസ് മത്സരം

 

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സെപ്റ്റംബർ 29 രാവിലെ 11 മണിക്ക് കളക്ടറേറ്റ് റോഡിലുള്ള  ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിൽ സംഘടിപ്പിക്കും. സര്‍ക്കാര്‍, അംഗീകൃത എയ്ഡഡ്, സ്‌റ്റേറ്റ്, സി.ബി.സി.എസ്, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്ക് പങ്കെടുക്കാം. ഒരു സ്‌കൂളില്‍ നിന്നും 2 പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. വിഷയം: ഗാന്ധിജിയും ഖാദിയും, സ്വാതന്ത്യ സമരവും, പൊതുവിജ്ഞാനവും. ചോദ്യങ്ങള്‍ മലയാളത്തിലാണ്. ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകൾക്ക്  കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഗാന്ധി ജയന്തി ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. സെപ്റ്റംബർ 25നു മുൻപ് രജിസ്റ്റർ ചെയ്യണം; ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടാം. 
ഇ-മെയിൽ: poalp@kkvib.org ഫോൺ: 9746148187.

date