Skip to main content

വന്യജീവി വാരാഘോഷം: മത്സര തീയതികളിൽ മാറ്റം

 

വന്യജീവി വാരാഘോഷം 2026 ൻ്റെ ഭാഗമായി വനം വന്യജീവി വകുപ്പ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളുടെ തീയതികളിൽ മാറ്റം. സെപ്റ്റംബർ 24, 25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ ഒക്ടോബർ 2, 3 തീയതികളിലേക്ക് മാറ്റി. ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ്റെ കൊമ്മാടി ഓഫീസിൽ പ്രകൃതിയേയും വന്യജീവികളെയും അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളറിംഗ്, ഉപന്യാസ രചന, ക്വിസ്സ്, പ്രസംഗം, ലൈവ് മോഡലിംഗ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കും.

പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ പ്രധാനാദ്ധ്യാപകൻ്റെ സാക്ഷ്യപത്രം സഹിതം വനംവകുപ്പിൽ പേര് രജിസ്റ്റർ ചെയ്യണം.  വിവരങ്ങൾക്ക് സാമൂഹ്യ വനവൽക്കരണവിഭാഗം ആലപ്പുഴ കൊമ്മാടി ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 0477-2246034, 8547603709, 8281004595. ഇമെയിൽ: acfsf.alpy@gmail.com.

date