ഗാന്ധിജയന്തി : ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ചിത്രരചനാ, ക്വിസ് മത്സരങ്ങള്‍
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, വിദ്യാഭ്യാസ വകുപ്പമായി സഹകരിച്ച് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധിയന്‍ ദര്‍ശനങ്ങളെയും ആശയങ്ങളെയും അടിസ്ഥാനമാക്കി ചിത്രരചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 6 ന് മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്കൂളില്‍ രാവിലെ 10.30 നും ഉച്ചയ്ക്ക് 2 മണിക്കുമാണ് മത്സരങ്ങള്‍ നടക്കുക.
മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പഠിക്കുന്ന ക്ലാസ്, സ്കൂളിന്റെ പേര്, ഏതു മല്‍സരത്തിലാണ് പങ്കെടുക്കുന്നത് എന്നിവ - ഉള്‍പ്പെടുന്ന വിവരങ്ങള്‍ ഒക്ടോബര്‍ 4ന് മുമ്പായി pathanamthittadio@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചോ 9400360895 എന്ന വാട്ട്സാപ്പ് നമ്പറില്‍ മെസ്സേജ് ചെയ്തോ രജിസ്റ്റര്‍ ചെയ്യാം. ഫോണില്‍ വിളിച്ചും രജിസ്റ്റര്‍ ചെയ്യാം. 0468 2222657.
- Log in to post comments