ഭിന്നശേഷി വിഭാഗത്തിന് സ്കൂട്ടർ വിതരണം ഇന്ന് 69.12 ലക്ഷം ചെലവഴിച്ച് 64 പേർക്ക് സ്കൂട്ടർ വിതരണം ചെയ്യുന്ന പദ്ധതി
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിഭാഗം വ്യക്തികൾക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ വിതരണം ചെയ്യുന്നു. ഇന്ന് (സെപ്റ്റംബർ 10ന്) ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ഗുണഭോക്താക്കൾക്ക് സ്‌കൂട്ടറുകൾ കൈമാറും. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് എ. മഹേന്ദ്രൻ വിതരണോദ്ഘാടനം നിർവഹിക്കും. വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ അധ്യക്ഷയാകും. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണ്മാർ, ജില്ലാപഞ്ചായത്ത് അംഗങ്ങൾ, ജില്ലാപഞ്ചായത്ത് സെക്രട്ടറി, നിർവ്വഹണ ഉദ്യോഗസ്ഥനായ ജില്ലാ സാമൂഹ്യനീതി ഓഫീസർ എന്നിവർ പങ്കെടുക്കും.
ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സുരക്ഷിതവും സ്വതന്ത്രവുമായ യാത്രാസൗകര്യം ലഭ്യമാക്കുക, പൊതുസ്ഥലങ്ങളിലും സാമൂഹിക ജീവിതത്തിലും അവരുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് 69.12 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് പരിധിയിലുള്ള 64 ഭിന്നശേഷി വ്യക്തികൾക്കായി പദ്ധതി നടപ്പാക്കുന്നത്.
- Log in to post comments