മള്‍ട്ടിപ്ലക്സ് തീയേറ്ററുകളില്‍ അമിതവില പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി
മള്‍ട്ടി പ്ലസ് തീയേറ്ററുകളില്‍ ലഘു പാനീയങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതായി കണ്ടെത്തി. ജില്ലാ കളക്ടറുടെ സ്പെഷ്യല്‍ സ്ക്വാഡ് കൈചൂണ്ടിമുക്കിന് സമീപം പ്രവര്‍ത്തിക്കുന്ന പാന്‍ സിനിമാസ് തീയേറ്ററിനു സമീപത്തായി പ്രവര്‍ത്തിക്കുന്ന സര്‍വീസ് റസ്റ്ററന്റുകളിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സ്ഥാപനത്തിൽ വില്‍ക്കുന്ന പോപ്പ്കോൺ, ലഘു പാനീയങ്ങൾ എന്നിവയുടെ അളവിലും തൂക്കത്തിലും ക്രമക്കേടുകൾ കണ്ടെത്തി. വിലവിവര പട്ടികയിലും അളവും തൂക്കവും രേഖപ്പെടുത്തിയിട്ടില്ല. ഭക്ഷ്യ സാധനങ്ങള്‍ ന്യായമായ വിലക്ക് കൃത്യമായ അളവിലും തൂക്കത്തിലും ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നും വിലവിവര പട്ടികയില്‍ അളവും തൂക്കവും കൃത്യമായി രേഖപ്പെടുത്തി പ്രദര്‍ശിപ്പിക്കണമെന്നും സ്പെഷ്യല്‍ സ്ക്വാഡിന് നേതൃത്വം നൽകിയ ജില്ലാ സപ്ലൈ ഓഫീസര്‍ എം മനോജ് കുമാര്‍ നിർദേശം നൽകി. പരിശോധനയില്‍ ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments