Skip to main content

*ഒറ്റത്തവണ തീര്‍പ്പാക്കല്‍: ജില്ലാതല അദാലത്ത് 29 ന് *

ജില്ലയിലെ സഹകരണ ബാങ്കുകളിലേയും സംഘങ്ങളിലേയും വായ്പാ സംബന്ധമായ പരാതികള്‍, അപേക്ഷകള്‍ക്ക് പരിഹാരം കാണുന്നതിന് സെപ്റ്റംബര്‍ 29 ന് രാവിലെ 10 മുതല്‍ മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘം ഹാളില്‍ ജില്ലാതല അദാലത്ത് നടത്തുന്നു. വായ്പാ കുടിശ്ശിക തിരിച്ചടവ്, പലിശയിളവ് വിഷയങ്ങളില്‍ അര്‍ഹരായ വായ്പക്കാര്‍ക്ക് ആശ്വാസം ലഭ്യമാക്കി പരാതികള്‍ പരിഹരിക്കുന്നതിനാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്. അപേക്ഷകര്‍ ആവശ്യമായ രേഖകളുമായി അദാലത്തില്‍ പങ്കെടുക്കണം.  ഫോണ്‍- 04936 202267

date