Skip to main content

*വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു*

സംസ്ഥാനത്തെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ്, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി (എസ്.ടി) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം  അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ എന്‍ട്രി ചെയ്യണം.  അപേക്ഷ സമര്‍പ്പിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. ഫോണ്‍- 04952377786

date