തൂഫാൻ 2.0: തകഴി ഗ്രാമപഞ്ചായത്തിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു
ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരിവിരുദ്ധ ജനകീയ പ്രചാരണ പരിപാടികളുടെ ഭാഗമായി ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജി. ഗീതാഞ്ജലി ഉദ്‌ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ. വി. വിപിൻ കുമാർ അധ്യക്ഷനായി. തൂഫാൻ പതാക ഉയർത്തൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രഞ്ജിത്ത് നിർവഹിച്ചു. തുടർന്ന് തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, തൂഫാൻ വാരിയർ ബാഡ്ജ് വിതരണം എന്നിവ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സി.ഡി.എസ്., എ.ഡി.എസ്. അംഗങ്ങൾക്കും ജീവനക്കാർക്കുമായി അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ അഡീഷണൽ സബ് ഇൻസ്പെക്ടർ ബിജു ബോധവൽക്കരണ ക്ലാസ് നയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ശ്രീജിത്ത്, ജനപ്രതിനിധികൾ, സി.ഡി.എസ്. ചെയർപേഴ്സൺ ലക്ഷ്മി, സി.ഡി.എസ്. അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments