Skip to main content

ഗാന്ധിജയന്തി വാരാഘോഷം: സ്കൂൾ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം

 

ജില്ലാതല ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാര്‍ഥികള്‍ക്കായി ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ആഭിമുഖ്യത്തിൽ ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ മൂന്നിന് (ശനിയാഴ്ച്ച) രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് മത്സരം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനമായി നൽകും. 

ജില്ലയിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ 8, 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ അടങ്ങുന്ന ഒരു ടീമിനാണ് പങ്കെടുക്കാന്‍ അവസരം.

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ ഒക്ടോബര്‍ 2-ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി 9496121203 എന്ന വാട്സ്ആപ്പ് നമ്പറിൽ രജിസ്റ്റര്‍ ചെയ്യണം.

രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ സ്കൂൾ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രവും സ്കൂൾ തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഒക്ടോബര്‍ മൂന്നിന് രാവിലെ 9.30-ഓടെ മത്സര വേദിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025688333 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടാം.

date