*സംയോജിതകർമ്മ പദ്ധതി: ജില്ലാതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു*
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും യുവാക്കളുടെയും സമഗ്ര മാനസിക സാമൂഹിക വികസനത്തിനും ലഹരി വിമുക്തിക്കുമായുള്ള സംയോജിതകർമ്മ പദ്ധതിയുടെ ജില്ലാതല ടാസ്‌ക് ഫോഴ്സ് രൂപീകരണ യോഗം ചേർന്നു.
കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ടാസ്ക് ഫോഴ്സ് ചെയർപേഴ്സൺ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെയും സാമൂഹിക കൂട്ടായ്മകളുടെയും സഹകരണത്തോടെയായിരിക്കും കർമ്മപദ്ധതികൾ നടപ്പിലാക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയിൽ കുട്ടികൾ, കൗമാരക്കാർ, യുവാക്കൾ എന്നിവരുടെ ക്ഷേമത്തിനായി വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികൾ ഏകോപിപ്പിച്ച് നടപ്പിലാക്കാൻ ടാസ്ക് ഫോഴ്സിന്റെ കൺവീനർ കൂടിയായ ജില്ലാ കളക്ടർ വി ചെൽസാസിനി
നിർദ്ദേശിച്ചു.
വനിതാ ശിശു വികസന വകുപ്പ്, വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ്, സാമൂഹ്യനീതി, എക്സൈസ്, തദ്ദേശസ്വയംഭരണം, കായിക വകുപ്പ്, പട്ടിക ജാതി പട്ടിക വർഗ തുടങ്ങിയ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, ജില്ലാ പ്ലാനിംഗ് ഓഫീസർ, ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ചെയർ പെർസൺ, ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിനിധി, സന്നദ്ധ സംഘടനകൾ, ബാലവകാശ പ്രവർത്തകർ തുടങ്ങിയവരാണ് ടാസ്ക് ഫോഴ്സിൽ അംഗങ്ങൾ. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ടി.ജി ബിനു വിവിധ വകുപ്പുകളുടെ ജില്ലാ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments