Skip to main content
അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിച്ച സെമിനാർ നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ ഉദ്‌ഘാടനം ചെയ്യുന്നു

*കർഷക പങ്കാളിത്തം കൊണ്ട് സമ്പന്നമായി കാപ്പി ദിന സെമിനാർ*

 

അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിന്റെ ഭാഗമായി സുൽത്താൻ ബത്തേരി ഹോട്ടൽ റീജൻസിയിൽ സംഘടിപ്പിച്ച സെമിനാർ കർഷക പങ്കാളിത്തം കൊണ്ട് സമ്പന്നമായി.
നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ പരിപാടി ഉദ്‌ഘാടനം ചെയ്തു. വയനാട്ടിലെ കാപ്പി മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഉത്പ്പാദനത്തിനൊപ്പം സംസ്കരണം, മൂല്യവർധന, പാക്കേജിംഗ്, ബ്രാൻഡിംഗ്, വിപണനം തുടങ്ങിയ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് റസീന അബ്ദുൽ ഖാദർ പറഞ്ഞു.

സംസ്ഥാന സർക്കാർ, കോഫി ബോർഡ്, കേര പദ്ധതി, വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ, സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്സ് അസോസിയേഷൻ, കേരള ഫാർമർ പ്രൊഡ്യൂസർ കമ്പനീസ് കൺസോർഷ്യം എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. കാപ്പി കർഷകർ, കർഷക സംഘടനാ പ്രതിനിധികൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, കൃഷി-വ്യവസായ മേഖലകളിലെ ഉദ്യോഗസ്ഥർ, കാപ്പി മേഖലയിലെ വിദഗ്ധർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു. കാപ്പിയുടെ ഉത്പ്പാദനം മുതൽ മൂല്യവർധന, വിപണനം, സംരംഭകത്വം എന്നിവ വരെയുള്ള വിവിധ സാധ്യതകൾ ചർച്ച ചെയ്ത സെമിനാർ വയനാട്ടിലെ കാപ്പി മേഖലയെ കൂടുതൽ വിപണിസൗഹൃദവും വരുമാനദായകവുമായ മേഖലയാക്കി മാറ്റുന്നതിനുള്ള വിവിധ ഇടപെടലുകൾക്ക് വേദിയായി.

കോഫി ബോർഡ് കേരളം–തമിഴ്നാട് മേഖല ജോയിന്റ് ഡയറക്ടർ ഡോ. എം. കറുത്തമണി അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ എം.ജി. ഇന്ദ്രജിത്ത്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഷംസാദ്, സുൽത്താൻ ബത്തേരി കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ജെ. ദേവസ്യ, മുൻ കോഫി ബോർഡ് അംഗങ്ങളായ അരിമുണ്ട സുരേഷ്, കെ.കെ മനോജ് കുമാർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എ. ജിഷ, കേര പ്രോജക്റ്റ് സംസ്ഥാന പ്ലാന്റേഷൻ സ്പെഷ്യലിസ്റ് ആർ.എസ്. അഞ്ജിത്ത്‌, കേരള കോഫി ലിമിറ്റഡ് കൺസൾട്ടന്റ് ധർമ്മരാജ് നരേന്ദ്രനാഥ്, എഫ്.പി.ഒ.–എഫ്.പി.സി. കൺസോർഷ്യം പ്രതിനിധി പി.കെ. അച്യുതൻ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി പ്രകാശ്, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അജിൽ, പുൽപ്പള്ളി വനമൂലിക പ്രൊജക്റ്റ് മാനേജർ ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.

 

date