Post Category
ബയോമെട്രിക് മസ്റ്ററിങ്; സമയപരിധി നീട്ടി
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2025 ഡിസംബറിനു മുൻപ്
പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങൾ വഴി നടത്തേണ്ട ബയോമെട്രിക് മസ്റ്ററിംഗിൻ്റെ സമയപരിധി 2026 ഒക്ടോബർ വരെ നീട്ടി.
മസ്റ്ററിംഗ് പരാജയപ്പെടുന്നവർ ലൈഫ് സർട്ടിഫിക്കറ്റും മസ്റ്ററിംഗ് ഫെയിൽഡ് സർട്ടിഫിക്കറ്റും ആലപ്പുഴ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ ഓഫീസിൽ സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കാത്തവർക്ക് എല്ലാ മാസവും 1 മുതൽ 20 വരെ മസ്റ്ററിംഗ് നടത്താം. വിവരങ്ങൾക്ക് ആലപ്പുഴ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0477 2267751.
date
- Log in to post comments